വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചതായി ആര്യാടന്‍ മുഹമ്മദ്

single-img
23 July 2013

Aryadan Muhammedസോളാര്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചതായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലുടെ ഈ വീഴ്ച നികത്തണം. അതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകണം. എല്ലാവരും ചേര്‍ന്ന് പരിശ്രമിക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയില്‍ തന്നെ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സരിതയുടെ വെളിപ്പെടുത്തലിന് അമിത പ്രാധാന്യം നല്‍കേണ്‌ടെന്നും മൊഴികളെക്കുറിച്ചുള്ള പോലീസ് അന്വേഷണം അതിന്റേതായ രീതിയില്‍ നടക്കട്ടെയെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.