നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകരുതെന്നാണ് ആഗ്രഹമെന്ന് അമര്‍ത്യ സെന്‍

single-img
23 July 2013

TH26_AMARTYA_SEN_19761fഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകരുതെന്നാണ് ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ തന്റെ ആഗ്രഹമെന്നു നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍. മോഡിയുടെ ഭരണരീതിയെ വിമര്‍ശിച്ച സെന്‍, ആ ഭരണരീതി താന്‍ അംഗീകരിക്കുന്നില്ലെന്നു പറഞ്ഞു. എന്തുകൊണ്ടാണ് മോഡിയെ എതിര്‍ക്കുന്നതെന്ന ചോദ്യത്തിന്, ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ മാറ്റാന്‍ മോഡി വേണ്ടതു ചെയ്തില്ല. ന്യൂനപക്ഷങ്ങള്‍ ഭീതിയില്‍ കഴിയുന്ന അവസ്ഥ അംഗീകരിക്കാനാവില്ല- അമര്‍ത്യ സെന്‍ പറഞ്ഞു.