ഹേമന്ത് സോറന്‍ വിശ്വാസവോട്ട് നേടി

single-img
19 July 2013

hemant-soren_350_070213054810ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ ഇന്നലെ നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും പിന്തുണയോടെ വിജയിച്ചു. 83 അംഗ നിയമസഭയില്‍ സോറനു 43 വോട്ടു കിട്ടി. പ്രതിപക്ഷത്തിന് 37 വോട്ടുകള്‍ ലഭിച്ചു. ജൂലൈ 13നാണു സോറന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദവുമായി ഗവര്‍ണറെ സന്ദര്‍ശിച്ചപ്പോള്‍ നല്കിയ പട്ടികയിലെ 43 പേരും തന്നെ പിന്തുണച്ചുവെന്നു സോറന്‍ പറഞ്ഞു. ജാര്‍ഖണ്ഡ് വികാസ്‌മോര്‍ച്ച (പ്രജാതാന്ത്രിക്) എംഎല്‍എ നിസാമുദീന്‍ അന്‍സാരി വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിനുശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സ്വര്‍ണ ലക്ര വോട്ട് രേഖപ്പെടുത്തി.