വ്യോമസേന സച്ചിനുമായുള്ള ബന്ധം അവസാനിപ്പിച്ചു

single-img
17 July 2013

Sachinക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ വ്യോമസേനയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്നും മാറ്റി. വ്യോമസേനയില്‍ ഓണററി ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവിയിലുള്ള സച്ചിന്‍ രണ്ടു വര്‍ഷം മുമ്പാണ് ബ്രാന്‍ഡ് അംബാസറായത്. ക്രിക്കറ്റില്‍ സച്ചിന്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണു സേന അദ്ദേഹത്തിന് ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി നല്‍കിയത്. സച്ചിനെ ബ്രാന്‍ഡ് അംബാസഡറാക്കി, യുവാക്കളെ വ്യോമസേനയില്‍ ചേരാന്‍ കൂടുതല്‍ പ്രേരിപ്പിക്കാം എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ഇത് വേണ്ടത്ര വിജയം കണ്ടില്ലെന്നാണ് സേനയുടെ വിശദീകരണം. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനത്തിലെത്തിയത്.