മാണി പരാമര്‍ശം; പന്ന്യന് വിമര്‍ശനം

single-img
17 July 2013

PANNYAN RAVEENDRAN M.Pസിപിഐ സംസ്ഥാന സെക്രട്ടേറിയറ്റില്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് വിമര്‍ശനം. കെ.എം. മാണിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന പ്രസ്താവനയ്‌ക്കെതിരേ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും രംഗത്തുവന്നു. രാഷ്ട്രീയ സാഹചര്യങ്ങള്‍ ശരിയായി വിലയിരുത്താതെ ആയിരുന്നു പന്ന്യന്റെ പ്രസ്താവനയെന്ന് അംഗങ്ങള്‍ വിലയിരുത്തി. കൂടുതല്‍ കരുതലോടെ വേണം സെക്രട്ടറി ഇക്കാര്യങ്ങളില്‍ പ്രസ്താവന നടത്താന്‍. സര്‍ക്കാരിനെ താഴെയിറക്കാന്‍ പെട്ടെന്നൊരു നീക്കം വേണെ്ടന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.