പാര്‍ട്ടി പറഞ്ഞാല്‍ ആ നിമിഷം രാജിവയ്ക്കും: ഉമ്മന്‍ ചാണ്ടി

single-img
17 July 2013

oommen chandyകോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം എന്ത് അവഹേളനവും അപമാനവും സഹിച്ചു നിറവേറ്റുമെന്നും പാര്‍ട്ടി പറഞ്ഞാല്‍ ആ സെക്കന്‍ഡില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ, പ്രതിപക്ഷം നടത്തുന്ന സമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ മാറ്റവുമായി ബന്ധപ്പെട്ട് ആരും മനഃപായസമുണ്ണേണ്ട കാര്യമില്ല. ധനമന്ത്രി കെ.എം. മാണി ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. നേരത്തേയും ഇത്തരം നീക്കം നടന്നിരുന്നു. മന്ത്രിസഭയെ മറിച്ചിടില്ലെന്നു പറഞ്ഞ ചിലരുടെ മനസിലിരിപ്പു താനേ പുറത്തുവന്നില്ലേ? രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്ന സര്‍ക്കാരിനു ഒന്നു കൈകാട്ടിയാല്‍ മറിച്ചിടുമെന്നു ചിലര്‍ പറഞ്ഞിരുന്നല്ലോ. എങ്കില്‍, അവരൊന്നു കൈകാട്ടി നോക്കൂ, എത്ര പേര്‍ വരുമെന്ന് അപ്പോള്‍ അറിയാം. യുഡിഎഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായാണു മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.