സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡ് ഇടപെടണം: പി.സി. ജോര്‍ജ്

single-img
16 July 2013

pc-georgeകേരളത്തില്‍ കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന ഭിന്നത പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് അടിയന്തിരമായി ഇടപെടണമെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഇലക്ഷന്‍ പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാരിനു പറ്റിയിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഒരു സര്‍ക്കാരില്‍നിന്നും ജനം പ്രതീക്ഷിക്കുന്നത് ഇത്തരം ചേരിപ്പോരും ക്രമക്കേടുകളുമല്ല. ഇത്തരത്തില്‍ മുന്നോട്ടുപോകുന്നത് തിരിച്ചടിക്ക് ഇടയാക്കും. കേരള കോണ്‍ഗ്രസ് യുഡിഎഫിലെ പ്രബല ഘടകകക്ഷിയാണ്. മുന്നണിയുടെ കെട്ടുറപ്പിനും മുന്നോട്ടുള്ള പോക്കിനും കേരള കോണ്‍ഗ്രസിന്റെ നിലപാട് നിര്‍ണായകമാണെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.