ബദല്‍ മന്ത്രിസഭാ രൂപീകരണം: പിണറായിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം പന്ന്യന്‍ നിലപാടു മാറ്റി

single-img
16 July 2013

PANNYAN RAVEENDRAN M.Pമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കണ്ടു ചര്‍ച്ച നടത്തിയതോടെ നിലപാടു മാറ്റി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ എത്രയുംവേഗം മറിച്ചിട്ടു ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയശേഷമാണു പന്ന്യന്‍ രവീന്ദ്രന്‍ എകെജി സെന്ററില്‍ ചര്‍ച്ചയ്ക്കു കയറിയത്. ഭൂരിപക്ഷമുള്ള യുഡിഎഫ് സര്‍ക്കാരിനെ അധാര്‍മികമായ മാര്‍ഗത്തിലൂടെ താഴെയിറക്കാന്‍ തങ്ങള്‍ തയാറല്ലെന്നാണു പന്ന്യന്‍ രവീന്ദ്രന്‍ തിരിച്ചിറങ്ങിയപ്പോള്‍ പറഞ്ഞത്.