സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്

single-img
16 July 2013

NSS - 3സംസ്ഥാന സര്‍ക്കാര്‍ ജനത്തെ മറന്നു പ്രവര്‍ത്തിക്കുകയാണെന്നും മതേതരത്വം കളഞ്ഞുകുളിച്ചെന്നും നായര്‍ സര്‍വീസ് സൊസൈറ്റി മുഖപത്രമായ സര്‍വീസിന്റെ മുഖപ്രസംഗം.

ഭരണരംഗത്ത് കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അഴിമതിയും അഴിഞ്ഞാടുന്നു. പല സര്‍ക്കാര്‍ വകുപ്പുകളുടെയും തലതിരിഞ്ഞ തീരുമാനങ്ങളും നിയമവിരുദ്ധമായ ഉത്തരവുകളും ജനത്തെ ബുദ്ധിമുട്ടിക്കുകയാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഗുരുതരമായ സ്ഥിതി വിശേഷത്തിലൂടെയാണ് സംസ്ഥാന ഭരണം കടന്നുപോകുന്നത്. ഇതിനിടയിലാണ് സോളാര്‍ തട്ടിപ്പുപോലെയുള്ള ലജ്ജിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്തു വന്നത്. ഭരണത്തിന്റെ താഴേത്തട്ടു മുതല്‍ മുഖ്യമന്ത്രി വരെ സോളാര്‍ അഴിമതിക്കു മുമ്പില്‍ മറുപടിയില്ലാതെ വിഷമിക്കുകയാണ്. ഭരണമുന്നണിക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധിയിലാണെന്നു യുഡിഎഫ് നേതൃത്വംതന്നെ പറയുന്നു.

സത്യന്ധതയിലും സുതാര്യതയിലും ഊറ്റം കൊള്ളുന്ന ഭരണകര്‍ത്താക്കള്‍ യഥാര്‍ഥ സുതാര്യതയെ ഭയപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതിനെ ജനം സംശയിക്കുന്നുണ്ടെന്നും മുഖപ്രസംഗം പറയുന്നു.