സോളാര്‍ തട്ടിപ്പ്: ജോപ്പനു പങ്കുണെ്ടന്നു സര്‍ക്കാര്‍

single-img
16 July 2013

tenny-joppanസോളാര്‍ തട്ടിപ്പുകേസില്‍ ടെന്നി ജോപ്പനു പങ്കുണെ്ടന്നും കേസിലെ മറ്റു പ്രതികളായ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും തട്ടിപ്പുകാരാണെന്നറിഞ്ഞിട്ടും ജോപ്പന്‍ ഇവരെ സഹായിക്കുന്ന നിലപാടാണു സ്വീകരിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജോപ്പന്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഹൈക്കോടതി ഹര്‍ജി വിധി പറയാനായി മാറ്റി. ജസ്റ്റീസ് എസ്.എസ്. സതീശ്ചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോന്നി സ്വദേശി ശ്രീധരന്‍നായര്‍ക്കു പാലക്കാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു നല്‍കാമെന്നു പറഞ്ഞു സരിതയും ബിജുവും നടത്തിയ തട്ടിപ്പില്‍ ജോപ്പനു പങ്കില്ലെന്നും പ്രതികളുമായി ഫോണില്‍ സംസാരിച്ചുവെന്നതിനാലാണു പ്രതിയാക്കിയതെന്നും ജോപ്പന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു ജോപ്പനെ അറസ്റ്റ് ചെയ്തതെന്നും ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി വാദിച്ചു.