ഈജിപ്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു, 400 പേര്‍ അറസ്റ്റില്‍

single-img
16 July 2013

egypt-mapഈജിപ്തിലെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളും പോലീസും തമ്മില്‍ കയ്‌റോയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 261 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കയ്‌റോയില്‍ സന്ദര്‍ശനത്തിനായി യുഎസ് പ്രതിനിധി വില്യം ബേണ്‍സ് എത്തിയ അവസരത്തിലാണ് സംഘട്ടനങ്ങള്‍ അരങ്ങേറിയത്. 400 പേരെ അറസ്റ്റ്‌ചെയ്തതായി അധികൃതര്‍ അറിയിച്ചു. മുര്‍സി പുറത്താക്കപ്പെട്ടശേഷം നടക്കുന്ന തെരുവുയുദ്ധങ്ങളില്‍ മരിച്ചവരുടെ എണ്ണം ഇതിനകം നൂറായി. ഈ മാസം എട്ടിനു സൈന്യം നടത്തിയ വെടിവയ്പില്‍ മുര്‍സിയുടെ 55 അനുയായികള്‍ കൊല്ലപ്പെടുകയുണ്ടായി.