ഉച്ചഭക്ഷണത്തില്‍ വിഷബാധ: ബിഹാറില്‍ 11 സ്‌കൂള്‍ കുട്ടികള്‍ മരിച്ചു

single-img
16 July 2013

bihar-political-mapബിഹാറിലെ സരണ്‍ ജില്ലയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍നിന്നുള്ള വിഷബാധയെത്തുടര്‍ന്നു 11 കുട്ടികള്‍ മരിച്ചു. 48 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛപ്രയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ മഷ്‌റാഖ് ബ്ലോക്കില്‍പ്പെട്ട ധര്‍മസതി ഗന്‍ഡവാന്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണു ദുരന്തമുണ്ടായത്. ചോറില്‍ പയറും സോയാബീനും ചേര്‍ത്താണു കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഇന്നലെ ഇതു കഴിച്ചു വൈകാതെതന്നെ കുട്ടികള്‍ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍തന്നെ സ്‌കൂളധികൃതരും നാട്ടുകാരും ചേര്‍ന്നു ഛാപ്രയിലെ സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 11 പേര്‍ വഴിമധ്യേ മരണമടഞ്ഞു.