അണ്ടര്‍ 20 ലോകകപ്പ്; ഫ്രാന്‍സിന് കിരീടം

single-img
15 July 2013

U20അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോള്‍ കിരീടം ഫ്രാന്‍സിന്. ഫൈനലില്‍ ഉറുഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1 നു കീഴടക്കി ഫ്രാന്‍സ് യുവരാജാക്കന്മാരായി. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ പിറക്കാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഉറുഗ്വെയുടെ ആദ്യ രണ്ടു സ്‌പോട്ട് കിക്കുകളും തടഞ്ഞിട്ട ഗോളി അല്‍ഫോന്‍സ് അറെയോളയാണ് ഫ്രാന്‍സിനു കിരീടം സമ്മാനിച്ചത്. ഫ്രാന്‍സിന്റെ കന്നിക്കിരീടമാണിത്.