സര്‍ദാരി പാക്കിസ്ഥാന്‍ വിടുമെന്നു റിപ്പോര്‍ട്ട്

single-img
15 July 2013

02_AsifAliZardariപ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കിയശേഷം സര്‍ദാരി പാക്കിസ്ഥാന്‍ വിടുമെന്നു റിപ്പോര്‍ട്ട്. ഈ വര്‍ഷം സെപ്റ്റംബര്‍ എട്ടിനു സര്‍ദാരി റിട്ടയര്‍ ചെയ്യും. സുരക്ഷയ്ക്കു ഭീഷണിയുള്ള സാഹചര്യത്തില്‍ പ്രസിഡന്റുസ്ഥാനമൊഴിഞ്ഞാല്‍ പാക്കിസ്ഥാനില്‍നിന്നു മറ്റേതെങ്കിലും രാജ്യത്തേക്ക് താമസം മാറ്റുന്നതാണു നല്ലതെന്ന് സുഹൃത്തുക്കള്‍ സര്‍ദാരിയെ ഉപദേശിച്ചെന്ന് ഡോണ്‍ പത്രത്തിന്റെ വെബ്‌സൈറ്റില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസിഡന്റുപദവിയിലിരിക്കുന്നിടത്തോളം കാലം അഴിമതിക്കേസില്‍ സര്‍ദാരിയെ പ്രോസിക്യൂട്ടു ചെയ്യാനാവില്ല. സ്ഥാനമൊഴിഞ്ഞാല്‍ നിയമ പരിരക്ഷ നഷ്ടപ്പെടും. ഇതും നാടുവിടാന്‍ സര്‍ദാരിക്കു പ്രേരണയാകുമെന്നു കരുതപ്പെടുന്നു. സര്‍ദാരിയുടെ മുഖ്യ സുരക്ഷാ ഓഫീസറായിരുന്ന ബിലാല്‍ ഷേക്ക് ഈയിടെ കറാച്ചിയില്‍ കൊല്ലപ്പെടുകയുണ്ടായി.