National

പെട്രോള്‍ വില 1.94 രൂപ കൂടി

petrol_price_hike_z8gqdപെട്രോള്‍വില ലിറ്ററിന് 1.55 രൂപ വര്‍ധിപ്പിച്ചു. കേരളത്തില്‍ നികുതിയടക്കം ലിറ്ററിന് 1.94 രൂപ വര്‍ധനയുണ്ടാകും. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നു. ആറാഴ്ചയ്ക്കിടെ ഇതു നാലാംതവണയാണു പെട്രോള്‍വില കൂട്ടുന്നത്. ഡീസല്‍വിലയില്‍ മാറ്റമില്ല. രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കു കൂടുതല്‍ പണം ചെലവഴിക്കേണ്ടിവന്നുവെന്നാണ് എണ്ണക്കമ്പനികളുടെ ന്യായീകരണം. കഴിഞ്ഞമാസം ഒന്നിന് പെട്രോള്‍ വില ലിറ്ററിന് ഒരുരൂപ കൂട്ടിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ രണ്ടുരൂപ കൂടി കൂട്ടി. ജൂണ്‍ 29ന് 1.82 രൂപയും വര്‍ധിപ്പിച്ചു.