മഞ്ജു വാര്യര്‍ വീണ്ടും കാമറയ്ക്കു മുന്നിലെത്തി

single-img
15 July 2013

manju-warrier-latest-image-gallery-6പ്രശസ്ത നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തോടെ അഭിനയരംഗം വിട്ട നടി മഞ്ജു വാര്യര്‍ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കാമറയ്ക്കു മുന്നിലെത്തുന്നു. പ്രമുഖ ജ്വല്ലറിയുടെ പരസ്യചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചുകൊണ്ടാണു 14 വര്‍ഷത്തിനു ശേഷം മഞ്ജുവിന്റെ മടങ്ങി വരവ്. മുംബൈയില്‍ പരസ്യചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. 62 ഷോട്ടുകളിലാണു മഞ്ജു പരസ്യ ചിത്രത്തില്‍ അഭിനയിക്കുക. മഞ്ജു വാര്യര്‍ മടങ്ങിവരുന്നു എന്ന വാര്‍ത്ത കുറച്ചു നാളുകളായി കേള്‍ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഗുരുവായൂരില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ടു തിരിച്ചുവരവിന്റെ സൂചന മഞ്ജു നല്‍കിയിരുന്നു.