ആഷസില്‍ ഇംഗ്ലണ്ടിനു ജയം

single-img
15 July 2013

Ashasആഷസ് പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് നേടി. ആസ്‌ട്രേലിയയുടെ അവസാന നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ജയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് ഓസീസിനുമേല്‍ ഇംഗ്ലീഷ് വിജയകിരണത്തിനു വഴിതെളിച്ചത്. 65 റണ്‍സിന്റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് ജയത്തിനും 14 റണ്‍സ് അകലെവച്ചു ഭേദിച്ച് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലീഷ് ജയത്തിനുചുക്കാന്‍പിടിച്ചു. 71 റണ്‍സെടുത്ത് പൊരുതിനിന്ന ബ്രാഡ് ഹാഡിനെ വിക്കറ്റിനു പിന്നില്‍ മാറ്റ് പ്രയറിന്റെ കൈകളിലെത്തിച്ചു ആന്‍ഡേഴ്‌സണ്‍. ആദ്യം വിക്കറ്റ് അനുവദിക്കാതിരുന്ന അമ്പയറിന് റിവ്യൂയിലൂടെ തന്റെ തെറ്റ് തിരുത്തേണ്ടിവന്നു. അമ്പയര്‍ റിവ്യൂവിലൂടെ ഇംഗ്ലണ്ട് ഹാഡിന്റെ പുറത്താകല്‍ സ്ഥിരീകരിച്ചതോടെ ആതിഥേയര്‍ 14 റണ്‍സിന്റെ ജയം സ്വന്തമാക്കി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 നു മുന്നിലെത്തി. സ്‌കോര്‍: ഇംഗ്ലണ്ട് 215, 375. ഓസ്‌ട്രേലിയ 280, 296. രണ്ടിന്നിംഗ്‌സില്‍ നിന്നുമായി പത്തു വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്‌സണാണ് മാന്‍ ഓഫ് ദ മാച്ച്.