തിരുവഞ്ചൂരിനും കൊടിക്കുന്നിലിനുമെതിരേ യൂത്ത് കോണ്‍ഗ്രസ്

single-img
14 July 2013

thiruvanchoor-radhakrishnan-ministerആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മന്ത്രിമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമുണ്ടായത്. ഗ്രൂപ്പ് ഭേദമന്യേ ഇരുവര്‍ക്കുമെതിരേ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. തിരുവഞ്ചൂര്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും ശത്രുവിനെപ്പോലെയാണ് തിരുവഞ്ചൂരിന്റെ പെരുമാറ്റമെന്നും പച്ചവെള്ളം ചവച്ചുകുടിക്കുന്ന തിരുവഞ്ചൂരിന്റെ ആദര്‍ശം കാപട്യം മാത്രമാണെന്നും നേതാക്കള്‍ വിമര്‍ശിച്ചു. ശാലുമേനോന്റെ വീട്ടില്‍ പോയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നാണ് തിരുവഞ്ചൂര്‍ കരുതിയത്. തിരുവഞ്ചൂരിന്റെ പ്രവര്‍ത്തികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.