മാണിയെ മുഖ്യമന്ത്രിയാക്കണം: പി.സി. ജോര്‍ജ്

single-img
14 July 2013

pc-georgeമുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കമുണെ്ടങ്കില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. കോണ്‍ഗ്രസിന്റെ വാലാട്ടിയായി കേരളാ കോണ്‍ഗ്രസ് നില്‍ക്കില്ല. സോളാര്‍ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രകടന പത്രികയില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ജനങ്ങളുടെ താല്‍പ്പര്യം മുന്‍ നിര്‍ത്തി കടുത്ത നിലപാടുകളെടുക്കാന്‍ കേരളാ കോണ്‍ഗ്രസ് നിര്‍ബന്ധിതരാകുമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.