മുരളിയുടെ പ്രസ്താവന; എ ഗ്രൂപ്പ് പരാതി നല്‍കും

single-img
14 July 2013

K. Muraleedharanസോളാര്‍ അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നു പറഞ്ഞ് മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും പ്രതിക്കൂട്ടിലാക്കിയ കെ. മുരളീധരന്റെ പ്രസ്താവനയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേരിതിരിവ്. മുരളിയെ അനുകൂലിച്ച് ഐ ഗ്രൂപ്പ് രംഗത്തുവന്നപ്പോള്‍ കടുത്ത വിമര്‍ശനവുമായി എ ഗ്രൂപ്പ് നേതാക്കളും പ്രസ്താവനയിറക്കി. മുരളിക്കെതിരേ ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചതായും സൂചനയുണ്ട്. മുരളീധരന്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് ഐ ഗ്രൂപ്പ് നേതാവായ ജോസഫ് വാഴക്കന്‍ പറഞ്ഞു. കോള്‍ ലിസ്റ്റുകളും മറ്റും ചോര്‍ന്നത് പോലീസിന്റെ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടുള്ള വീഴ്ചയാണിതെന്നായിരുന്നു അജയ് തറയിലിന്റെ ആരോപണം. ഇരുവരും മുരളിയുടെ പ്രസ്താവനയോടു യോജിച്ചപ്പോള്‍ എതിര്‍പ്പുമായി എ ഗ്രൂപ്പ് നേതാക്കളും രംഗത്തുവന്നു. മുരളിയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും ഔചിത്യമില്ലാത്തതാണെന്നും ടി. ശിവദാസന്‍ നായര്‍ പറഞ്ഞു.