ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയാകാനില്ല; കെപിസിസി പ്രസിഡന്റായി തുടരാം: രമേശ്

single-img
13 July 2013

ramesh-chennithalaഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് രമേശ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിസഭാ പുനഃസംഘടനയില്‍ തന്നെ പരിഗണിക്കേണ്ട. എന്നാല്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു തുടരാമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കുകയാണ് തന്റെ ലക്ഷ്യം. കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടണ്ട്. അതു പരിഹരിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിനെ ചെന്നിത്തല അറിയിച്ചു. അസുഖത്തിനു ചികിത്സയിലായതിനാലാണ് ശനിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന ഭക്ഷ്യസുരക്ഷാ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.