മോയസിന് ആദ്യ പരീക്ഷണം

single-img
12 July 2013

David Moyasമാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുതിയ പരിശീലകന്‍ ഡേവിഡ് മോയസിന്റെ കീഴിലുള്ള ആദ്യ വിദേശ പര്യടനം. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ സന്ദര്‍ശിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പര്യടനത്തിന്റെ ഭാഗമായി ബാങ്കോക്കിലെത്തി. ചുവന്ന ചെകുത്താന്‍മാരെ ലോകത്തെ മുന്‍നിര ടീമുകളിലൊന്നാക്കിയ സര്‍ അലക്‌സ് ഫെര്‍ഗൂസനില്‍നിന്നു ഈ സീസണിലാണ് മോയസ് സ്ഥാനമേറ്റെടുത്തത്. മുന്‍ എവര്‍ട്ടണ്‍ മാനേജര്‍ ഡേവിഡ് മോയസില്‍ വന്‍ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. പ്രീമിയര്‍ ലീഗ് സീസണു മുന്നോടിയായാണ് ടീം വിദേശ പര്യടനം നടത്തുന്നത്.