സോളാര്‍ തട്ടിപ്പ്: ജുഡീഷ്യല്‍ അന്വേഷണം പരിഗണിക്കാമെന്ന് മന്ത്രി കെ.സി. ജോസഫ്

single-img
12 July 2013

K.C.-Joseph-Minister-for-Non-Resident-Keralite-Affairsസോളാര്‍ തട്ടിപ്പു കേസില്‍ ജൂഡീഷ്യല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ എതിരല്ലെന്നു മന്ത്രി കെ.സി.ജോസഫ്. ഇതാദ്യമായാണ് പ്രതിപക്ഷ ആവശ്യമായ ജുഡീഷ്യല്‍ അന്വേഷണത്തോട് ഏതെങ്കിലും മന്ത്രി അനുകൂലമായി പ്രതിരിക്കുന്നത്. ഏതു തരത്തിലുള്ള അന്വേഷണത്തിനും സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇപ്പോഴുള്ള അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. അതിനുശേഷം ആവശ്യമെങ്കില്‍ ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലും മന്ത്രിസഭാ യോഗത്തിലും മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ പോലീസ് അന്വേഷണം നേര്‍വഴിക്കാണു നടക്കുന്നത്. ഇപ്പോഴള്ള അന്വേഷണം അവസാനഘട്ടത്തിലാണ്. അതാദ്യം പൂര്‍ത്തിയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.