സോണിയയുമായി ആന്റണി കൂടിക്കാഴ്ച നടത്തി; കേരളത്തിലെ പ്രശ്‌നങ്ങള്‍ ധരിപ്പിച്ചു

single-img
12 July 2013

ak_antony_defencetech.inകോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി പ്രതിരോധ മന്ത്രി എ.കെ. ആന്റണി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ പ്രശ്‌നം സങ്കീര്‍ണമാണെന്ന് ആന്റണി സോണിയയെ ധരിപ്പിച്ചതായാണ് സൂചന. പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് അടിയന്തരമായി ഇടപെടണമെന്നും ആന്റണി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച ആയിരുന്നില്ല. പതിനഞ്ചു മിനിറ്റോളം ഇരുവരും ചര്‍ച്ച നടത്തി.