ബുദ്ധഗയ സ്‌ഫോടനം: അന്വേഷണത്തില്‍ പുരോഗതിയില്ലെന്നു ഷിന്‍ഡെ

single-img
11 July 2013

Sushil-Kumar-Shindeമഹാബോധി ക്ഷേത്രത്തില്‍ നടന്ന സ്‌ഫോടനത്തിനു പിന്നില്‍ മൂന്നോ നാലോ പേരുണെ്ടന്നും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, അംബിക സോണി എന്നിവര്‍ക്കൊപ്പം സ്‌ഫോടനം നടന്ന ക്ഷേത്രം സന്ദര്‍ശിക്കവേയാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീബുദ്ധന്റെ വിശുദ്ധസ്ഥലത്തു സ്‌ഫോടനം നടന്നതു കേന്ദ്രസര്‍ക്കാര്‍ ഗൗരത്തോടെയാണു കാണുന്നത്. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ സംഘമാണു കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാണു സ്‌ഫോടനങ്ങള്‍ നടന്നത്. ചെറിയ സിലിണ്ടറിലാക്കിയ സ്‌ഫോടക വസ്തുക്കള്‍ 13 സ്ഥലത്താണു വച്ചിരുന്നത്. രാത്രിയിലായിരിക്കാം സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരിക്കുന്നത്. കാറിലെത്തിയ മൂന്നോ നാലോ പേരാണു സ്‌ഫോടനത്തിനു പിന്നിലെന്നു മഹാബോധി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ആഭ്യന്തരമന്ത്രി പറഞ്ഞു. സ്‌ഫോടനം നടക്കുന്നതിനെക്കുറിച്ച് ഇന്റലിജന്‍സ് വിവരത്തേക്കുറിച്ചു മാധ്യപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഒക്ടോബറിലും ജൂലൈ മൂന്നിനും ഡല്‍ഹിപോലീസ് ഇന്റലിജന്‍സിനു വിവരം കൈമാറിയിട്ടുണെ്ടന്ന് അദ്ദേഹം പറഞ്ഞു. ഇന്റലിജന്‍സ് വീഴ്ച്ചയെക്കുറിച്ചു ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇന്ത്യന്‍ മുജാഹിദീനാണെന്നു സൂചിപ്പിക്കുന്ന ട്വിറ്റര്‍ സന്ദേശത്തെക്കുറിച്ചും മ്യാന്‍മാറിലെ മുസ്്‌ലിം പ്രശ്‌നത്തെക്കുറിച്ചും അയല്‍രാജ്യങ്ങളില്‍നിന്നുള്ള നുഴഞ്ഞുകയറ്റം, നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍, വര്‍ഗീയ സംഘര്‍ഷങ്ങള്‍ എന്നിവയെക്കുറിച്ചും അന്വേഷിക്കുന്നുണെ്ടന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.