തിരുവഞ്ചൂരിന്റെ പരാമര്‍ശത്തിനെതിരേ മുല്ലപ്പളളി രാമചന്ദ്രന്‍

single-img
11 July 2013

Mullappally Ramachandran - 7ടി.പി വധക്കേസില്‍ പ്രതിചേര്‍ക്കേണ്ട ആളുടെ പേര് താന്‍ നിര്‍ദേശിച്ചുവെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. അന്വേഷണം നടക്കുന്ന കേസിലെ പ്രതികളുടെ പേര് പറയാന്‍ മാത്രം മണ്ടനല്ല താന്‍. നിയമസഭയില്‍ ഇല്ലാത്ത ഒരാളെക്കുറിച്ച് സഭയ്ക്കുള്ളില്‍ ആക്ഷേപം ഉന്നയിക്കുന്നത് മര്യാദയല്ല. തിരുവഞ്ചൂരിന്റെ പ്രസ്താവന നിയമസഭാ, ലോക്‌സഭാ സ്പീക്കര്‍മാരുടെ ശ്രദ്ധയില്‍പെടുത്തുമെന്നും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണത്തില്‍ മുല്ലപ്പള്ളി വ്യക്തമാക്കി. ആരോപണം തെളിയിക്കാന്‍ തിരുവഞ്ചൂരിന് ബാധ്യതയുണ്‌ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.