ബ്രദര്‍ഹുഡ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നു

single-img
11 July 2013

map_of_egyptഈജിപ്തില്‍ പട്ടാളം അവരോധിച്ച ഇടക്കാല പ്രസിഡന്റ് മന്‍സൂറിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം മുസ്‌ലിംബ്രദര്‍ഹുഡ് നേതൃത്വത്തിനെതിരേ വ്യാപക നടപടി ആരംഭിച്ചു. പുതുതായി നിയമിതനായ ഇടക്കാല പ്രധാനമന്ത്രി ഹസെം എല്‍ ബെബ്‌ലാവി കാബിനറ്റ് രൂപീകരണത്തിനു ശ്രമം തുടങ്ങി. തിങ്കളാഴ്ചത്തെ പട്ടാളവെടിവയ്പ്പില്‍ 55 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമത്തിനു പ്രേരണചെലുത്തിയെന്ന കുറ്റം ആരോപിച്ച് ബ്രദര്‍ഹുഡിന്റെ പ്രമുഖ നേതാവ് മുഹമ്മദ് ബേഡിക്ക് എതിരേ വാറന്റ് പുറപ്പെടുവിച്ചു. ബേഡിയുടെ അനുയായി മെഹ്മൂദ് ഇസാത്ത് അടക്കം മറ്റ് ഒമ്പതു പേരെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. മുര്‍സിയെ അധികാരത്തില്‍ പുനപ്രതിഷ്ഠിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മാര്‍ച്ചു നടത്തിയ ബ്രദര്‍ഹുഡ് അനുയായികളുടെ നേര്‍ക്ക് പട്ടാളം നടത്തിയ വെടിവയ്പ്പിലാണ് 55പേര്‍ കൊല്ലപ്പെട്ടത്. 435 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.