ശാലുമേനോന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രര്‍ത്തകനെ മര്‍ദിച്ചു

single-img
6 July 2013

shalu-2013-06-18-23-03-42_orസോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടി ശാലുമേനോന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ പോലീസുകാരന്‍ മര്‍ദിച്ചു. വെള്ളിയാഴ്ച എഡിജിപിയുടെ ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റു ചെയ്ത ശാലു മേനോനെ പോലീസ് ജീപ്പിലേക്കു കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കേരളാവിഷന്‍ ക്യാമറാമാന്‍ വിപിന്‍ മുരളിയെയാണ് മഫ്ടിയിലായിരുന്ന പോലീസുകാരന്‍ മര്‍ദിച്ചത്. പോലീസുകാരന്‍ വിപിന്റെ വലതു കണ്ണില്‍ മുഷ്ടി ചുരുട്ടി ഇടിക്കുകയായിരുന്നു. പോലീസുകാരന്റെ ആക്രമണം കണ്ട് മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഓടിയടുത്തപ്പോള്‍ പോലീസുകാരന്‍ എആര്‍ ക്യാമ്പിനുള്ളിലേക്ക് ഓടിക്കയറി. തുടര്‍ന്ന് മര്‍ദിച്ച പോലീസുകാരനെതിരെ നടപടയെടുക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ എഡിജിപിയുടെ ഓഫീസിനു മുന്നില്‍ തടിച്ചു കൂടിയത് സംഘര്‍ഷത്തിനും ഇടയാക്കി. മാധ്യമ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഡിസിപി സ്ഥലത്തെത്തി മാധ്യമപ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ പിന്മാറാന്‍ തയാറായില്ല. തുടര്‍ന്ന് എഡിജിപി ഹേമചന്ദ്രനെത്തി മര്‍ദിച്ച പോലീസുകാരനെതിരെ നടപടി എടുക്കുമെന്ന് ഉറപ്പു നല്‍കിയ ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.