സരിതയുടെ ഫോണ്‍ ലിസ്റ്റ് ചോര്‍ന്നതിനെച്ചൊല്ലി തിരുവഞ്ചൂരും ചെന്നിത്തലയും ഇടയുന്നു

single-img
6 July 2013

chennithalaസോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത. എസ് നായരുടെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ചോര്‍ന്നതിനെച്ചൊല്ലി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഇടയുന്നു. ഫോണ്‍ കോളുകളുടെ പട്ടിക ചോര്‍ന്നതില്‍ ചെന്നിത്തല കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ പേരുള്‍പ്പെടെയുള്ള പട്ടികയാണ് പുറത്തുവന്നത്. മന്ത്രിമാരുടെയും കോണ്‍ഗ്രസ് എംഎല്‍എമാരുടെയും പേരുകളും ഉണ്ടായിരുന്നു. ഇത്തരത്തിലൊരു ഫോണ്‍ ലിസ്റ്റ് പുറത്തുവന്നത് സര്‍ക്കാരിന് മൊത്തത്തില്‍ ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് കെപിസിസി അധ്യക്ഷന്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചെന്നിത്തല തിരുവഞ്ചൂരുമായി ചര്‍ച്ച നടത്തി. ഫോണ്‍ ലിസ്റ്റ് ചോര്‍ത്തിയതിനു പിന്നില്‍ താനല്ലെന്നും തന്നെ മോശക്കാരനാക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്‌ടെന്നും തിരുവഞ്ചൂര്‍ ചര്‍ച്ചയില്‍ പറഞ്ഞു.