എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ജോസ് തെറ്റയില്‍

single-img
4 July 2013

ബലാത്സംഗക്കുറ്റം ആരോപിച്ച് പോലീസ് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി ജോസ് തെറ്റയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

അങ്കമാലി സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ എഫ്.ഐ.ആറിലാണ് പോലീസ് ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുള്ളത്.

പോലീസ് തന്നെ വേട്ടയാടുകയാണ്. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കേസെടുത്തിരിക്കുന്നത്. തനിക്കെതിരെ ഭരണകക്ഷിയിലെ ചില നേതാക്കള്‍ ഗൂഡാലോചന നടത്തി. നീലച്ചിത്രം നിര്‍മ്മിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടില്ലെന്നും ജസ്റ്റീസ് ഭവദാസന്റെ ബഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.