നടി ശാലു മേനോന്റെ അറസ്റ്റ് അനിവാര്യമെന്ന് അന്വേഷണസംഘം

single-img
3 July 2013

shalu-menon-110സോളാര്‍ തട്ടിപ്പു കേസില്‍ നടി ശാലു മേനോന്റെ അറസ്റ്റ് അനിവാര്യമാണെന്നു പ്രത്യേക അന്വേഷണ സംഘം ആഭ്യന്തരമന്ത്രിയേയും സംസ്ഥാന പോലീസ് മേധാവിയേയും ധരിപ്പിച്ചതായി സൂചന. കേസിലെ സാമ്പത്തിക ഇടപാടുകളിലെ മുഖ്യ കണ്ണിയായിരുന്നു ശാലുമേനോനെന്നാണു പോലീസ് നല്‍കുന്ന സൂചന. കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനു ശാലുവുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി ബിജുവും സരിതയും മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കണമെങ്കില്‍ ശാലുവിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് അന്വേഷണ സംഘം അറിയിച്ചിട്ടുള്ളത്.