മഞ്ഞുരുകുന്നു

single-img
3 July 2013

ramesh chennithalaരമേശ് ചെന്നിത്തലയുടെ വിവാദ പ്രസംഗത്തെ ത്തുടര്‍ന്നു യുഡിഎഫില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് അയവ്. ഇന്നലെ തിരുവനന്തപുരത്തു രാവിലെ മുതല്‍ പല തലങ്ങളില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ തത്കാലത്തേക്കെങ്കിലും പ്രശ്‌നത്തിനു പരിഹാരമായി. ഇന്നലെ രാത്രി ക്ലിഫ് ഹൗസില്‍ നടന്ന ഒരു മണിക്കൂര്‍ ചര്‍ച്ചയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തന്റെ ഭാഗം വിശദീകരിച്ചു. മുസ്‌ലിം ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണെന്നും കോണ്‍ഗ്രസും ലീഗുമായുള്ളതു പതിറ്റാണ്ടുകളുടെ ബന്ധമാണെന്നും രമേശ് പിന്നീടു പരസ്യമായി പറഞ്ഞു. യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും രമേശ് വ്യക്തമാക്കി. ഇത്തരം പ്രശ്‌നങ്ങള്‍ തെരുവിലേക്കു പോകരുതെന്നും പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും ധാരണയായി. ചാനല്‍ ചര്‍ച്ചകളുള്‍പ്പെടെ വിലക്കുകയാണെന്നു രമേശ് ചെന്നിത്തല അറിയിച്ചു. അതേസമയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡി നെ പ്രശ്‌നങ്ങള്‍ ധരിപ്പിച്ചിട്ടുണെ്ടന്നും എല്ലാം പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ ബാക്കി നില്‍ക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നാളെ നട ക്കുന്ന ലീഗ് സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യും. അതിനു ശേഷമാകും തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.