ഈജിപ്തില്‍ സൈന്യത്തിന്റെ അന്ത്യശാസനം മുര്‍സി തള്ളി

single-img
3 July 2013

1127-egypt-morsi-tahrir_full_600ഈജിപ്റ്റിലെ രാഷ്ട്രീയ പ്രതിസന്ധിക്കു 48 മണിക്കൂറിനകം പരിഹാരം കണെ്ടത്തണമെന്ന പട്ടാളത്തിന്റെ അന്ത്യശാസനം പ്രസിഡന്റ് മുഹമ്മദ് മുര്‍സി തള്ളി. മുബാറക് യുഗത്തിന് അന്ത്യംകണ്ട ജനകീയവിപ്ലവത്തിന്റെ അന്തസത്തയില്‍നിന്ന് ഒരു ചുവടുപോലും പിന്നോട്ടു പോകില്ലെന്നും ദേശീയ അനുരഞ്ജനപദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുര്‍സിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് വമ്പന്‍ പ്രകടനങ്ങള്‍ കയ്‌റോയിലും മറ്റു നഗര ങ്ങളിലും നടന്നു. പട്ടാളത്തിനു പിന്നാലെ പ്രതിപക്ഷം പുറപ്പെടുവിച്ച 24 മണിക്കൂര്‍ അന്ത്യശാസനം ഇന്നലെ വൈകിട്ട് അഞ്ചിന് അവസാനിച്ചതോടെയായിരുന്നു പ്രകടനം. മുന്‍ പ്രസിഡന്റ് മുബാറക് പുറത്താക്കപ്പെട്ട ശേഷം ഇത്രയും വലിയ പ്രകടനം രാജ്യത്ത് ആദ്യമായിരുന്നു. മുര്‍സിക്കു പിന്തുണയുമായി അദ്ദേഹത്തിന്റെ അനുയായികളും തെരുവിലിറങ്ങി.