ഏഷ്യന്‍ അത്‌ലറ്റിക് മാമാങ്കത്തിന് കൊടിയേറി

single-img
3 July 2013

Asianശിവഛത്രപതി സ്റ്റേഡിയത്തില്‍ അഞ്ചു ദിനത്തെ ഏഷ്യന്‍ അത്‌ലറ്റിക് പോരിനു കൊടിയേറ്റം. ഏഷ്യയിലെ 43 രാജ്യങ്ങളില്‍നിന്നുള്ള 577 അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന മീറ്റില്‍ ആദ്യദിനം അഞ്ചു ഫൈനലുകള്‍ നടക്കും. 107 അംഗ ജംബോ സംഘത്തെയാണ് ഇന്ത്യ ട്രാക്കിലും ഫീല്‍ഡിലുമായി ഇറക്കുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഇത്രവലിയ സംഘത്തെ അയയ്ക്കുന്നത്. അതുപോലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന മീറ്റും ഇതായിരിക്കും. പുരുഷ-വനിതാ വിഭാഗങ്ങളില്‍ 42 ഇനങ്ങളിലായി 126 മെഡലുകള്‍ പ്രഖ്യാപിക്കപ്പെടും.