ഉമ്മന്‍ ചാണ്ടി രാജിവച്ചില്ലെങ്കില്‍ നാണംകെട്ട് ഇറങ്ങേണ്ടിവരും: പിണറായി

single-img
2 July 2013

Pinarayi vijayan-5മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ നാണം കെട്ട് ഇറങ്ങിപ്പോകേണ്ട അവസ്ഥയുണ്ടാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.. തിരുവനന്തപുരം ജില്ലയോടുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സംഘടിപ്പിച്ച അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി രാജിവയ്ക്കുംവരെ പ്രക്ഷോഭത്തില്‍ നിന്നു പിന്മാറില്ല.കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കു രാജിവയ്‌ക്കേണ്ടിവരുമെന്നും പിണറായി പറഞ്ഞു.