108 ആംബുലന്‍സ് തട്ടിപ്പ് അന്വേഷിക്കണമെന്ന് വി.എസ്

single-img
2 July 2013

108 ambulance108 ആംബുലന്‍സിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മിനിമം വേതനം വേണമെന്ന ആംബുലന്‍സ് ജീവനക്കാരുടെ പരാതിയോട് മുഖം തിരിച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍, കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവര്‍ നടത്തുന്ന കമ്പനിക്കാണ് സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്യുന്നത്. ഷാഫി മേത്തര്‍ കമ്പനിയുടെ ഡയറക്ടര്‍ അല്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം കളവാണെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.