Breaking News

തട്ടിപ്പ് കേസ്: സരിതയെയും ബിജു രാധാകൃഷ്ണനെയും വീണ്ടും റിമാന്‍ഡ് ചെയ്തു

Saritha S Nairവിദേശ മലയാളിയായ ഇടയാറന്‍മുള ബാബുരാജില്‍നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസില്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിതാ എസ്. നായരെ ഈ മാസം 15ാം തീയതി വരെയും ബിജു രാധാകൃഷ്ണനെ 11ാം തീയതി വരെയും റിമാന്‍ഡ് ചെയ്തു. കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് രാവിലെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികളെ ഹാജരാക്കിയപ്പോഴാണ് വീണ്ടും റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് സരിതയെ പത്തനംതിട്ടയിലെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.