പെഷവാറില്‍ സ്‌ഫോടനം: 17 മരണം

single-img
1 July 2013

map_of_pakistanവടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ സുരക്ഷാസേനയെ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഫ്രണ്ടിയര്‍ കോറിന്റെ വാഹനവ്യൂഹം ഒരു കമ്പോളത്തിലൂടെ കടന്നുപോകുമ്പോള്‍ സ്‌ഫോടകവസ്തു വച്ചിരുന്ന കാര്‍ വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് അക്രമികള്‍ തകര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നതായി പെഷവാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജാവേത് മര്‍വാത് അറിയിച്ചു. 20 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അമ്പതു കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് കാറിലുണ്ടായിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. സമീപത്തുണ്ടായിരുന്ന പത്തു വാഹനങ്ങളും ഏതാനും കടകളും തകര്‍ന്നു.പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി നവാസ് ഷെരീഫും സ്‌ഫോടനത്തെ അപലപിച്ചു.