രമേശ് ചെന്നിത്തല എന്‍എസ്എസിനെ ചാരി മുതലെടുക്കേണ്ട: സുകുമാരന്‍നായര്‍

single-img
1 July 2013

G Sukumaran nair - 3കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്‍എസ്എസിനെ ചാരി മുതലെടുപ്പു നടത്തേണ്ടതില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കോഴിക്കോട്ട് മുന്‍ കെപിസിസി പ്രസിഡന്റ് സി.കെ. ഗോവിന്ദന്‍നായരുടെ ചരമവാര്‍ഷിക സമ്മേളനത്തില്‍ രമേശ് ചെന്നിത്തല എന്‍എസ്എസിനെയും മന്നത്ത് പത്മനാഭനെയും പരാമര്‍ശിച്ച തിനെ ക്കുറിച്ചു പ്രതികരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍. മാലേത്ത് ഗോപിനാഥപിള്ളയ്ക്കു പാര്‍ട്ടി പദവി നല്കണമെന്നു മന്നത്തു പത്മനാഭന്‍ പറഞ്ഞപ്പോള്‍ കൂട്ട് വേറെ, പാര്‍ട്ടി വേറെ എന്ന് സി.കെ. ഗോവിന്ദന്‍ നായര്‍ പറഞ്ഞുവെന്നാണു കെപിസിസി പ്രസിഡന്റ് പ്രസ്താവിച്ചിരിക്കുന്നത്. മന്നത്തു പത്മനാഭന്റെ കാലത്തോ അതിനുശേഷം ഇന്നോളമോ, ഇങ്ങനെയൊരു സംഭവം ഉണ്ടായതായി കേട്ടുകേള്‍വി പോലുമില്ല. ഇങ്ങനെയിരിക്കെ അതിന്റെ പേരില്‍ മുതലെടുക്കാനുള്ള കെപിസിസി പ്രസിഡന്റിന്റെ ശ്രമം അതിരു കടന്നതാണ്.