ഒരു രാഷ്ട്രീയ കക്ഷിയെപ്പറ്റി മറ്റൊരു കക്ഷി അഭിപ്രായം പറയരുത്: കെ.എം.മാണി

single-img
1 July 2013

KM Mani - 3എല്ലാ രാഷ്ട്രീയ കക്ഷികളും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് ധനമന്ത്രി കെ.എം. മാണി. രമേശ് ചെന്നിത്തലയുടെ ലീഗ് വിരുദ്ധ പ്രസ്താവനയും തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തെ തുടര്‍ന്നുമാണ് മാണിയുടെ പ്രതികരണം. ഒരു രാഷ്ട്രീയ കക്ഷിയെപ്പറ്റി മറ്റൊരു രാഷ്ട്രീയ കക്ഷി അഭിപ്രായം പറയാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് ഒരു കുഴപ്പമവമില്ല. സോളാര്‍ തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ മുഖ്യമന്ത്രിയെപ്പറ്റി വന്ന അഭിപ്രായം കേരളാ കോണ്‍ഗ്രസിന്റേതല്ല എന്നും അദ്ദേഹം വ്യക്തമാക്കി.