കെഎസ്ആര്‍ടിസിയിലെ ഡിഎ കുടിശികയ്ക്കു പരിഗണന: മുഖ്യമന്ത്രി

single-img
1 July 2013

KSRTCകെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡിഎ കുടിശിക വിതരണം ചെയ്യുന്ന കാര്യത്തില്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്, ധനമന്ത്രി കെ.എം. മാണി എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍-ഐഎന്‍ടിയുസി 58-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കെഎസ് ആര്‍ടിസി സാമ്പത്തികമായി വലിയ പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. ജനസേവനത്തിന് തടസമാകാത്ത വിധത്തില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രായോഗിക നടപടികളോടും നിര്‍ദേശങ്ങളോടും ജീവനക്കാര്‍ സഹകരിക്കണം. കോണ്‍ഗ്രസും ലീഗും മറ്റു ഘടകക്ഷികളുമെല്ലാം ഒരു മനസോടെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.