സൈന്യത്തിന്റെ വെടിവയ്പില്‍ രണ്ടു യുവാക്കള്‍ മരിച്ചു; കാഷ്മീരില്‍ സംഘര്‍ഷം

single-img
1 July 2013

map_kashmir-srinagarകാഷ്മീര്‍ താഴ്‌വരയിലെ ബണ്ടിപ്പോറ ജില്ലയില്‍ സൈന്യത്തിന്റെ വെടിയേറ്റു രണ്ടു യുവാക്കള്‍ മരിച്ചു. വെടിവയ്പില്‍ ഒരു യുവാവിനു പരിക്കേറ്റു. ഇതേത്തുടര്‍ന്നു കാഷ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ടു സൈനികര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം 302(കൊലപാതകം)പ്രകാരം പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ശ്രീനഗറില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ സുംബല്‍ മേഖലയിലെ മാര്‍ക്കുണ്ടല്‍ ഗ്രാമത്തില്‍ ഇന്നലെ രാവിലെയാണു രണ്ടു യുവാക്കള്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചത്. ഇര്‍ഫാന്‍ അഹമ്മ്, ഗനായി, ഇര്‍ഷാദ് അഹമ്മദ് ദര്‍ എന്നിവരാണു കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നു വടക്കന്‍ കാഷ്മീരിലെ ബണ്ടിപ്പോറ ജില്ലയില്‍ സംഘര്‍ഷാവസ്ഥയായി. സംഭവത്തെക്കുറിച്ചു സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഏതെങ്കിലും സൈനികന്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നു ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് മേജര്‍ ജനറല്‍ ആര്‍.ആര്‍. നിംബോധ്കര്‍ പറഞ്ഞു.