കോണ്‍ഗ്രസ്- ലീഗ് തര്‍ക്കം മുറുകുന്നു; ഉഭയകക്ഷി ചര്‍ച്ചയ്ക്കില്ലെന്ന് ലീഗ്

single-img
1 July 2013

ramesh chennithalaരമേശ് ചെന്നിത്തലയുടെ വിവാദ പരാമര്‍ശത്തോടെ ഇടഞ്ഞ മുസ്ലീംലീഗ് നിലപാട് കര്‍ക്കശമാക്കുന്നു. ചൊവ്വാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷം നിലനില്‍ക്കുന്നില്ലെന്നു ചുണ്ടിക്കാട്ടിയാണ് ചര്‍ച്ചയില്‍നിന്ന് ലീഗ് പിന്മാറിയത്. ലീഗിന്റെ തീരുമാനത്തോടെ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന കോണ്‍ഗ്രസ്- ലീഗ് ഉഭയകക്ഷി ചര്‍ച്ച അനിശ്ചിതത്വത്തിലായി. അടുത്ത മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും ലീഗ് ആലോചിക്കുന്നുണെ്ടന്നാണ് സൂചന. എന്നാല്‍, ഇക്കാര്യം ലീഗ് നേതാക്കള്‍ നിഷേധിച്ചിട്ടുണ്ട്. വ്യാഴാഴ്ച കോഴിക്കോട്ട് ലീഗിന്റെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ പുതിയ സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു.