June 2013 • Page 3 of 19 • ഇ വാർത്ത | evartha

കാസര്‍ഗോഡ് തൂക്കുപാലം തകര്‍ന്നു; രണ്ടു പേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാല്‍ തൂക്കുപാലം തകര്‍ന്നു വീണു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. മൂന്ന് മാസം മുന്‍പ് ഉദ്ഘാടനം നടത്തിയ പാലമാണു തകര്‍ന്നു വീണത്. പാലത്തിലൂടെ നടന്നു …

തെറ്റയില്‍ വിവാദം: നിര്‍ണായക തെളിവുകള്‍ കാണാതായി

ജോസ് തെറ്റയില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണക്കേസിലെ നിര്‍ണായക തെളിവുകള്‍ അപ്രത്യക്ഷമായി. ദൃശ്യങ്ങള്‍ പകര്‍ത്തിയ വെബ് ക്യാമറയും ലാപ്‌ടോപ്പും കാണാനില്ല. ചാനലുകള്‍ സംപ്രേഷണം ചെയ്ത എഡിറ്റ് ചെയ്ത വീഡിയോ തന്നെയാണ് …

ഉത്തരാഖണ്ഡില്‍ അകപ്പെട്ട ശിവഗിരി തീര്‍ത്ഥാടകര്‍ ഡല്‍ഹിയിലെത്തി

പ്രളയത്തെ തുടര്‍ന്ന് ബദരീനാഥില്‍ കുടുങ്ങിയ ശിവഗിരി സന്യാസിമാര്‍ ദില്ലിയില്‍ തിരിച്ചെത്തി. സ്വാമി ഗുരുപ്രസാദ്,വിശാലാനന്ദ എന്നിവരുള്‍പ്പെടെയുള്ള 10 അംഗ മലയാളി സംഘമാണ് ദില്ലിയില്‍ എത്തിയത്.സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ …

ഉത്തരാഖണ്ഡില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നു 19 രക്ഷാപ്രവര്‍ത്തകര്‍ മരണമടഞ്ഞു

പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് ആയിരങ്ങള്‍ കൊല്ലപ്പെട്ട ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് വ്യോമസേനാംഗങ്ങളട ക്കം19 രക്ഷാപ്രവര്‍ത്തകര്‍ മരിച്ചു. ദുരന്തഭൂമിയില്‍ ദിവസങ്ങളോളം നരകിച്ച തീര്‍ഥാടകരെ പ്രതികൂല കാലാവസ്ഥയില്‍ രക്ഷിക്കുന്നതിനിടയിലാണു രാഷ്ട്രത്തെ ദുഃഖത്തിലാഴ്ത്തി …

ഖത്തര്‍ അമീര്‍ അധികാരം കൈമാറാന്‍ ഒരുങ്ങുന്നു

ഖത്തര്‍ അധികാരമാറ്റത്തിനൊരുങ്ങുന്നു. സമാധാനപരമായി യുവതലമുറയിലേക്ക് അധികാരം കൈമാറി മാതൃകയാകുകയാണു ഖത്തര്‍ അമീര്‍ ഷെയ്ക്ക് ഹമദ് ബിന്‍ ഖലീഫ അല്‍ താനി. ഖത്തര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അല്‍ ജസീറ …

നെല്‍സണ്‍ മണ്ഡേലയുടെ നില ഗുരുതരം

ആശുപത്രിയില്‍ കഴിയുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റും രാജ്യത്തിന്റെ വിമോചന നായകനുമായ നെല്‍സണ്‍ മണ്ഡേലയുടെ നില അതീവ ഗുരുതരമാണെന്നു പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു. ദേശീയ ടെലിവിഷനിലൂടെ ഇന്നലെ …

മുഷാറഫിനെ രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ ചെയ്യണമെന്നു നവാസ് ഷരീഫ്

അധികാരത്തിലിരിക്കെ രണ്ടുതവണ ഭരണഘടന അസാധുവാക്കുകയും ജഡ്ജിമാരെ തടവിലാക്കുകയും ചെയ്ത പര്‍വേസ് മുഷറഫിനെതിരേ വഞ്ചനാക്കുറ്റം ചുമത്തണമെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. ഗുരുതരമായ വീഴ്ചയാണു മുഷറഫ് നടത്തിയത്. മുഷാറഫ് …

ശ്രീനഗറില്‍ ഭീകരാക്രമണം; എട്ടു സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു- കാഷ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ സൈനിക വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു സൈനികര്‍ കൊലപ്പെട്ടു. 19 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ബദ്ഗാമിലെ സൈനിക ക്യാമ്പിലേക്കു പേവുകയായിരുന്ന രാഷ്ട്രീയ …

വീണ്ടും കനത്ത മഴയും മണ്ണിടിച്ചിലും; രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു

കനത്ത മഴയും മണ്ണിടിച്ചിലും വീണ്ടും തുടങ്ങിയതോടെ ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം ഇന്നലെ മന്ദഗതിയിലായി. ചമോലി, രുദ്രപ്രയാഗ് ജില്ലകളിലെ ഉയര്‍ന്നപ്രദേശങ്ങളില്‍ പതിനായിരക്കണക്കിനു തീര്‍ഥാടകര്‍ ഇനിയും രക്ഷകാത്തു ദുഷ്‌കരമായ സാഹചര്യങ്ങളില്‍ …

ഉത്തരാഖണ്ഡിന്റെ പുനര്‍നിര്‍മാണ ചുമതല ആന്റണിക്ക്

പ്രളയക്കെടുതിയിലായ ഉത്തരാഖണ്ഡിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ദുരിത മേഖലയില്‍ നടത്തേണ്ട പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാനും കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തി. ദുരന്തമേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ …