വി.എസ്. കുട്ടനാട് സന്ദര്‍ശിച്ചു

single-img
29 June 2013

V. S. Achuthanandan - 8പ്രതിപക്ഷനേതാവിനു മുന്നിലേക്ക് പരാതിപ്രവാഹവുമായി കുട്ടനാട്ടുകാര്‍. ദുരിതാശ്വാസക്യാമ്പുകളിലെ പരാധീനതകളും ഇഴജന്തുക്കളുടെ ശല്യവും വീടടക്കം നഷ്ടപ്പെട്ടതുമടക്കം അനുഭവിക്കുന്ന ദുരിതങ്ങളുടെ കെട്ടു തന്നെ അവര്‍ വിഎസിനു മുമ്പിലേക്കു നിരത്തി. കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ എത്തിയപ്പോഴായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്ന വഴിയിലെ ബോട്ടുജെട്ടികളിലെത്തി നാട്ടുകാര്‍ പരാതികള്‍ ഉന്നയിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെ ആലപ്പുഴയില്‍നിന്നും ബോട്ടുമാര്‍ഗമാണ് കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അദ്ദേഹം യാത്രയായത്. രാജീവ്‌ജെട്ടിയില്‍ നിന്നുമായിരുന്നു പര്യടനത്തിന്റെ തുടക്കം. ആദ്യം കുപ്പപ്പുറത്തെത്തി. ബോട്ടുജെട്ടിയില്‍തന്നെ ജനങ്ങള്‍ വിഎസിനെ കാത്തുനിന്നിരുന്നു. വെള്ളപ്പൊക്ക ദുരിതങ്ങളെക്കുറിച്ചുള്ള പരാതികളായിരുന്നു അവര്‍ക്ക് പ്രതിപക്ഷ നേതാവിനോട് പറയാനുണ്ടായിരുന്നത്. തുടര്‍ന്ന് സി, ഡി ബ്ലോക്കുകള്‍, ആര്‍ ബ്ലോക്ക്, സി ബ്ലോക്ക്, ചെറുകായല്‍, നാല്പതില്‍ചിറ തുടങ്ങിയ പ്രദേശങ്ങളിലെ ദുരിതാശ്വാക്യാമ്പുകള്‍ സന്ദര്‍ശിച്ചു.