ടെന്നി ജോപ്പനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

single-img
29 June 2013

Joppanസോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പിഎ ടെന്നി ജോപ്പനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് പത്തനംതിട്ട സബ് ജയിലിലേക്ക് ജോപ്പനെ മാറ്റി. പ്രതിഷേധ സാധ്യതകള്‍ മുന്‍നിര്‍ത്തി ജോപ്പനെ രാവിലെ തന്നെ പത്തനംതിട്ട ജുഡീഷ്യല്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിക്കു മുന്‍പാകെ പോലീസ് ഹാജരാക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തത്. കോന്നി മല്ലേലില്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ കോന്നി മല്ലേലില്‍ ശ്രീധരന്‍നായര്‍ കോന്നി പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയെത്തുടര്‍ന്നായിരുന്നു ജോപ്പനെ അറസ്റ്റ് ചെയ്തത്. പാലക്കാട് കിന്‍ഫ്രാ പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനായി 2012 മേയ് മാസത്തില്‍ 40 ലക്ഷം രൂപ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്നു ശ്രീധരന്‍ നായരില്‍നിന്നു വാങ്ങിയിരുന്നു.