സെറീന, നാലി മൂന്നാം റൗണ്ടില്‍

single-img
28 June 2013

US player Serena Williams hits a forehanവിംബിള്‍ഡണില്‍ പരിക്കു പിടിമുറുക്കുമ്പോഴും മുന്‍നിര താരങ്ങള്‍ മുന്നേറുന്നു. വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്യംസ്, ചൈനയുടെ നാ ലി തുടങ്ങിയവര്‍ മൂന്നാം റൗണ്ടിലെത്തി. ഫ്രാന്‍സിന്റെ കരോലിന്‍ ഗാര്‍സിയയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ് സെറീന മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 6-3, 6-2. റൊമാനിയയുടെ സിമോണ ഹാലെപ്പിനെ 6-2, 1-6, 6-0 എന്ന സ്‌കോറിനു പരാജയപ്പെടുത്തി നാ ലിയും റഷ്യയുടെ ഓള്‍ഗ പുച്ച്‌കോവയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയയുടെ സാമന്ത സ്റ്റോസറും മൂന്നാം റൗണ്ടിലെത്തി.