തെറ്റയില്‍ സംഭവം: പിണറായിയും മാത്യു ടി. തോമസും കൂടിക്കാഴ്ച നടത്തി

single-img
28 June 2013

PINARAYI_VIJAYANജോസ് തെറ്റയിലിനെതിരേ ഉയര്‍ന്ന ലൈംഗീകാരോപണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ജനതാദള്‍ -എസ് സംസ്ഥാന നേതാവ് മാത്യു. ടി തോമസും കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. തെറ്റയില്‍ ഉടനെ രാജിവെയ്‌ക്കേണ്‌ടെന്നാണ് സിപിഎമ്മിന്റെ നിലപാടെങ്കിലും രാജി ആവശ്യപ്പെടണമെന്ന് കാട്ടി വി.എസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാത്യു. ടി തോമസും പിണറായിയും കൂടിക്കാഴ്ച നടത്തിയത്. തെറ്റയില്‍ ഉടന്‍ രാജി വെയ്‌ക്കേണ്‌ടെന്നും പുതിയ സംഭവങ്ങള്‍ ഉണ്ടാകുന്നതുവരെ കാത്തിരിക്കാനുമാണ് ഇരുവരും തമ്മിലുണ്ടായ ചര്‍ച്ചയിലെ ധാരണയെന്ന് അറിയുന്നു.