സ്‌നോഡെന്‍: യുദ്ധവിമാനം അയയ്ക്കില്ലെന്ന് ഒബാമ

single-img
28 June 2013

obama.യുഎസിന്റെ രഹസ്യം ചോര്‍ത്തല്‍ വെളിച്ചത്തുകൊണ്ടുവന്ന മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡെനെ പിടികൂടാനായി യുദ്ധവിമാനങ്ങള്‍ അയയ്ക്കാന്‍ പദ്ധതിയില്ലെന്ന് പ്രസിഡന്റ് ഒബാമ പറഞ്ഞു. ആഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി സെനഗളിലെത്തിയ ഒബാമ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. മോസ്‌കോ വിമാനത്താവളത്തിന്റെ ട്രാന്‍സിറ്റ് ഏരിയായില്‍ കഴിയുന്ന സ്‌നോഡെന്‍ ഏതെങ്കിലും ഫ്‌ളൈറ്റില്‍ ഇക്വഡോറിനു പോകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഒബാമ നിലപാടു വ്യക്തമാക്കിയത്. സ്‌നോഡെന്‍ പ്രശ്‌നത്തില്‍ സൈനിക ഇടപെടലിനു പദ്ധതിയില്ല. 29കാരനായ ഒരു ഹാക്കര്‍ സഞ്ചരിക്കുന്ന വിമാനം തടയാനായി യുദ്ധവിമാനങ്ങള്‍ അയയ്ക്കില്ല. സ്‌നോഡെന്‍ പ്രശ്‌നത്തില്‍ പ്രസിഡന്റ് പുടിനെയോ ചൈനീസ് പ്രസിഡന്റ് ചിന്‍പിംഗിനെയോ വ്യക്തിപരമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും ഒബാമ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മറ്റു സംവിധാനങ്ങളുണ്ട്.