മണിപ്പാല്‍ കൂട്ടമാനഭംഗം: മൂന്നു പ്രതികളും പിടിയില്‍

single-img
28 June 2013

Rapeമലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പ്രതികളും പിടിയിലായി. ഉഡുപ്പിക്കടുത്ത് ബാദഗബേട്ടു സ്വദേശിയും ഓട്ടോഡ്രൈവറുമായ ആനന്ദ്(30), മംഗലാപുരത്തിന ടുത്ത പാര്‍ക്കള സ്വദേശികളായ യോഗീഷ്(30), ഹരിപ്രസാദ് എന്ന ഹരീഷ്(27) എന്നിവരാണു പിടിയിലായത്. പിടികൂടുംമുമ്പ് ഒന്നാംപ്രതി ആനന്ദും രണ്ടാംപ്രതി യോഗീഷും ജീവനൊടുക്കാന്‍ ശ്രമിച്ചു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണു പ്രതികള്‍ കസ്റ്റഡിയിലാകുന്നത്.

യോഗീഷിനെയും ഹരീഷിനെ യും അറസ്റ്റ്‌ചെയ്ത വിവരം ഇന്നലെ രാവിലെ ഉഡുപ്പി എസ്പി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദക്ഷിണ കര്‍ണാടക ഐജി പ്രതാപ്‌റെഡ്ഡിയാണ് അറിയിച്ചത്. 26നു രാവിലെ 10.30ന് തന്നെ മൊബൈലില്‍ വിളിച്ച യോഗീഷ് കുറ്റം സമ്മതിക്കുകയും എന്നാല്‍, പോലീസിനു പിടികൊടുക്കില്ലെന്നും ജീവനൊടുക്കുമെന്നും അറിയിച്ചതായി ഐജി പറഞ്ഞു.

ഫോണ്‍ വന്ന ടവര്‍ കണെ്ടത്തി സൈബര്‍ സെല്ലിന്റെ സഹായത്തോടെ യോഗീഷിന്റെ വീട്ടില്‍ പോലീസ് എത്തുമ്പോള്‍ വിഷംകഴിച്ച് അവശനിലയിലായിരുന്നു ഇയാളെന്നും ഉടന്‍ ആശുപത്രിയിലാക്കിയെന്നും ഐജി പറഞ്ഞു. കൂട്ടാളികളെക്കുറിച്ചുള്ള വിവരം നല്കിയതു യോഗീഷാണെന്നു സമ്മതിച്ച ഐജി, മറ്റൊരു പ്രതിയായ ഹരീഷിനെ കഴിഞ്ഞ ആറുദിവസമായി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നുവെന്നും കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷ കണെ്ടടുത്തതായും ഹരീഷിന്റെ മൂത്ത സഹോദരന്റേതാണ് ഓട്ടോറിക്ഷയെന്നും ഐജി വെളിപ്പെടുത്തി.

ഇന്നലെ വൈകുന്നേരത്തോടെയാണ് ആനന്ദിനെ ഉഡുപ്പിക്കടുത്ത് ബാദഗബേട്ടുവിലെ വീടിനു സ മീപം മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടിയത്.